Sunday, October 31, 2010

ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് ഉള്ള ആദ്യ കാല്‍ വയ്പ്പ്

3' x 2'6"
(oil on oil sketching paper)

കഴിഞ്ഞ മാര്‍ച്ചില്‍ തപസ്യ കാല സാഹിത്യ സമിതി സംഘടിപ്പിച്ച ചിത്ര പ്രദര്‍ശനത്തില്‍ വച്ച ഒരു ചിത്രം
(ആദ്യ പ്രദര്‍ശനം)



15 comments:

വരയും വരിയും : സിബു നൂറനാട് said...

സുന്ദരന്‍ പടം. shading മനോഹരം.

ആ കണ്ണില്‍ എന്തോ ഒരു പോരായ്മ ഉണ്ട്.

Sabu Hariharan said...

എനിക്കീ ചിത്രം ഇഷ്ടപ്പെട്ടു :). ഏതോ ഗ്രീക്ക് പുരാണ കഥാ പാത്രം പോലെ തോന്നി..എനിക്കിഷ്ടപ്പെട്ടത് ഉപയോഗിച്ച നിറങ്ങളാണ്‌. മുഖത്തെ ഭാവം തിരിച്ചറിയാൻ കുറച്ചു നേരം നോക്കേണ്ടി വന്നു.. തോൾ എല്ലു കണ്ടിട്ട് അതു പുരുഷനാണെന്ന് കരുതുന്നു..എന്നാൽ നീണ്ട മുടിയും, സ്ത്ര്യണ ഭാവവും, രോമമില്ലാത്ത മുഖവും.. ഒരു വിശദീകരണം തരുമല്ലോ..
എല്ലാ ഭാവുകങ്ങളും നേരുന്നു.. വെളിച്ചം ജയരാജിനെ പൊതിഞ്ഞു നില്ക്കട്ടെ എന്നു ആശംസിക്കുന്നു.

Unknown said...

നല്ല ചിത്രം....
ഇനിയും വരക്കൂ

jayaraj said...

ശരിക്ക് പറഞ്ഞാല്‍ അത് ഒരു പ്രതിമയാണ്.അത് കാരണം ആണ് കണ്ണ് അങ്ങനെ ഇരിക്കുന്നത്. ഗ്രീക്ക് ദേവനാണ് എന്നറിയാം . പേര് അറിയില്ല. നിറങ്ങളുടെ ലോകത്തിലേക്കുള്ള വഴിയില്‍ പിറന്നതാണ്. പോരായ്മ ഉണ്ടാകും. അതാന്നു എടുത്തു വച്ചതാ. ഒന്ന് റീ ടച് ചെയ്യണം എന്ന് വിചാരിക്കുന്നു

ഭാനു കളരിക്കല്‍ said...

കൊള്ളാം ജയരാജ്. കൂടുതല്‍ വരയ്ക്കു. കവിതയെക്കാള്‍ ചിത്രമാണ് ജയരാജിന്റെ മാധ്യമം. അതില്‍ മുഴുകു. പൊതുവില്‍ ചിത്രകല ഇന്നു എത്തി നില്‍കുന്ന ശൈലികള്‍ ഒക്കെ പഠിച്ചു കൊണ്ടു മുന്നേറു. എല്ലാ ഭാവുകങ്ങളും നേരുന്നു.

ഗീതാരവിശങ്കർ said...

ജയരാജ് ,
വളരെ ഇഷ്ടമായി , തുടരുക ..
ആശംസകളോടെ ...

Vayady said...

അസ്സലായിട്ടുണ്ട്. ഭാനു പറഞ്ഞത് തന്നെയാണ്‌ എനിക്കും പറയാനുള്ളത്. ഇനിയും ധാരാളം വരയ്ക്കണം. അതു കാണാന്‍ ഞങ്ങള്‍ ഇവിടെ കാത്തിരിക്കുന്നു. അഭിനന്ദനങ്ങള്‍.

സ്വപ്നസഖി said...

കൊളളാം.ഇനിയും വരക്കൂ..ആശംസകള്‍

അനില്‍കുമാര്‍ . സി. പി. said...

നല്ല ചിത്രങ്ങള്‍, ആശംസകള്‍.

jayaraj said...

ഏവരുടെയും സ്നേഹം നിറഞ്ഞ ഈ പ്രോത്സാഹനത്തിനു നന്ദി. ഇനിയും നിങ്ങളുടെ പ്രോത്സാഹനം ഉണ്ടാകുമല്ലോ. നന്ദി

കുഞ്ഞൂസ് (Kunjuss) said...

ചിത്രം വളരെ നന്നായിരിക്കുന്നു,പ്രത്യേകിച്ചും ഷേഡിങ്ങ് ഒക്കെ നന്നായി ചേര്‍ന്ന് പോകുന്നു.സ്കെച്ചിംഗ് പേപ്പറില്‍ ഓയില്‍ പെയിന്റ് ചെയ്യുമ്പോള്‍ വളരെ ബുദ്ധിമുട്ടുള്ളതല്ലേ.... ഓരോ ഭാഗങ്ങളും ഇത്തരം മനോഹരമാക്കാന്‍ എത്ര ക്ഷമ വേണ്ടതാണ്, അഭിനന്ദനങ്ങള്‍ അനിയാ!

Nanda said...

its nice...

thalayambalath said...

ഓയില്‍ കളറിലുള്ള ഈ ചിത്രം നന്നായിട്ടുണ്ട്... ഒന്നുകൂടി ഫിനിഷിംഗ് ചെയ്യാനില്ലേ എന്നു തോന്നുന്നു...

Echmukutty said...

ഇഷ്ടപ്പെട്ടു.
അഭിനന്ദനങ്ങൾ.

lekshmi. lachu said...

ജയരാജ് ,വളരെ ഇഷ്ടമായി ..ഇനിയും വരക്കൂ..ആശംസകള്‍

Post a Comment

Powered by Blogger.

Labels